കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് നെയോ ആൻ്റോ ആൻ്റണിയേയോ നിയമിക്കണമെന്ന് കത്തോലിക്കാ സഭ ആവശ്യപ്പെട്ടിട്ടില്ല എന്ന് സീറോ മലബാർ സഭാ പിആർഒയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായഫാ.ഡോ. ആന്റണി വടക്കേകര അറിയിച്ചു. സഭയ്ക്ക് അത്തരമൊരു നിലപാടും നയവും ഒരു കാലത്തുമില്ല. തുടർന്ന് അങ്ങോട്ടും സഭയ്ക്ക് അത്തരമൊരു നയം ഉണ്ടാകില്ല. സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല. രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകും. കോൺഗ്രസിൻ്റെ എന്നല്ല ഒരു പാർട്ടിയുടെയും പ്രവർത്തനങ്ങളിൽ ഇടപെടുകയില്ല എന്ന് മാത്രമല്ല പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയുമില്ല.എല്ലാ പാർട്ടിയിലും പെട്ട നേതാക്കളേയും മന്ത്രിമാരേയും സഭാ ആസ്ഥാനങ്ങളിൽ സ്വീകരിക്കുകയും സ്വാഗതംചെയ്യുകയും ചെയ്യാറുണ്ട്. ചർച്ചകളും നടത്താറുണ്ട്.പൊതു ജനങ്ങളുടെ വിഷയങ്ങളിൽ തുറന്ന നിലപാട് സ്വീകരിക്കുകയും ഇടപെടുകയും ചെയ്യും. പ്രതിഷേധിക്കാറുമുണ്ട്. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യില്ല എന്നത് 'സഭയുടെ നിലപാടാണ് അതിനാൽ തന്നെ . കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് പേരുകൾ സഭ മുൻപോട്ടു വച്ചു എന്ന പ്രചാരണം ഏതോ ചാനലുകാരൻ തയാറാക്കിയ കെട്ടുകഥ മാത്രമാണ്. സഭയ്ക്ക് അക്കാര്യവുമായി ഒരു ബന്ധവുമില്ല. സഭയുടെ പേരിൽ കഥകൾ കെട്ടിച്ചമയ്ക്കുന്നത് അംഗീകിക്കില്ല. സഭയുടെ പേര് പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് മാധ്യമങ്ങൾ പിൻവാങ്ങണമെന്നും ഫാ.ഡോ. ആന്റണി വടക്കേകര പറഞ്ഞു.
The propaganda being carried out by some channels is a fabrication they themselves create - Church PRO